Drisya TV | Malayalam News

ലുലു ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലേക്ക് മെഗാ ഇന്റര്‍വ്യു

 Web Desk    11 May 2024

എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലേക്ക് പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ച് ഈ മാസം 14, 16 തീയതികളിലാണ് അഭിമുഖം. 14ന് കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തില്‍ വച്ചാണ് അഭിമുഖം. 16ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. രാവിലെ 9 മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സമയം.പുരുഷന്മാര്‍ക്കാണ് മാത്രമാണ് ഇത്തവണ അവസരം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് വരെ അവസരങ്ങളുണ്ട്.അക്കൗണ്ടന്റ്, ഐ.ടി സപ്പോര്‍ട്ട് സ്റ്റാഫ്, സെയില്‍സ്മാന്‍, കാഷ്യര്‍, കുക്ക്, ബേക്കര്‍, ബുച്ചര്‍, ഫിഷ്‌മോഗര്‍, ടെയ്‌ലര്‍, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ആര്‍ട്ടിസ്റ്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍, സ്‌നാക് മേക്കര്‍, സലാഡ് മേക്കര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.അക്കൗണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എംകോം ആണ്. പ്ലാസ്ടുവും രണ്ടുവര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്ക് സെയില്‍സ്മാന്‍, ക്യാഷര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 28 വയസാണ് പ്രായപരിധി. ഏറ്റവും പുതിയ ബയോഡേറ്റ, പാസ്‌പോര്‍ട്ടിന്റെ കളര്‍ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവയുമായിട്ടാണ് എത്തേണ്ടത്.അഭിമുഖം പാസാകുന്നവരെ സൗജന്യ വീസയില്‍ ഗള്‍ഫിലെ ലുലുഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിയമിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 7593812226, 7593812223

  • Share This Article
Drisya TV | Malayalam News