Drisya TV | Malayalam News

കോഴിക്കോട്ട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

 Web Desk    29 Jun 2025

നെല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

  • Share This Article
Drisya TV | Malayalam News