വ്യത്യസ്തമായ സർപ്രൈസുകൾ നൽകി ജീവിതപങ്കാളിയെ ഞെട്ടിക്കുന്നവർ പലരും നമുക്കിടയിലുണ്ട്. അത്തരത്തിൽ, ഡോക്ടറേറ്റ് നേടിയ തന്റെ ഭർത്താവിനൊരു സർപ്രൈസൊരുക്കിയതാണ് ക്രിസ്റ്റീന അമാൻഡ ഹാർട്ട്ലി എന്ന യുവതി.പിഎച്ച്‌ഡി വിജയകരമായി പൂർത്തിയാക്കിയ തൻ്റെ ഭർത്താവിന് ഒരു കേക്കുണ്ടാക്കിയാണ് ക്രിസ്റ്റീന സർപ്രൈസൊരുക്കിയത്. എന്നാൽ ആ കേക്ക് ഇ.കോളി ബാക്‌ടീരിയുടെ ആകൃതിയിലാണ് അവർ ഉണ്ടാക്കിയത്. വെള്ളത്തെ മലിനമാക്കുകയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന അതേ ഇ.കോളി ബാക്ട്‌ടീരിയയുടെ ആകൃതിയിൽ.
കേക്കുണ്ടാക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. 'ഭർത്താവിന്റെ പിഎച്ച്ഡി ഗ്രാന്വേഷൻ ദിവസം രാവിലെ മൂന്ന് മണിക്ക് ഞാൻ ഇ.കോളി കേക്ക് ഉണ്ടാക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പോസ്റ്റ് ചെയ്തത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കിനെ ആൾട്ടർ ചെയ്‌താണ് അവർ ഇ.കോളി കേക്ക് ഉണ്ടാക്കിയത്. 'നിങ്ങൾ ഒരു ഇ.കോളി കേക്ക് കഴിക്കുമോ' എന്നും പോസ്റ്റിൽ ക്രിസ്റ്റീന ചോദിച്ചു.ക്രിസ്റ്റീനയുടെ ഭർത്താവിൻ്റെ പിഎച്ച്ഡി ഗവേഷണ വിഷയം ഇ.കോളി ബാക്ടീരിയയുമായി ബന്ധപ്പെട്ടതായിരുന്നു.