ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.