കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനാണ് (46) തിരുവനതപുരം അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി അൻജു മീര ബിർള ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. പിഴത്തുക പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നൽകണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി വിധിന്യായത്തിൽ പറഞ്ഞു. അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയത്.
നൃത്തം പഠിക്കാനെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്നു കരുതി വീട്ടുകാർ വീണ്ടും പ്രതിയുടെ പക്കൽ വിട്ടു. പ്രതിയുടെ ഭീഷണികാരണം കുട്ടി പീഡനവിവരം പുറത്തു പറഞ്ഞതുമില്ല. എന്നാൽ അനുജനെയും നൃത്തം പഠിപ്പിക്കാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് കുട്ടി വിവരം പുറത്ത് പറഞ്ഞത്.