ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്‌ച രാവിലെ സംഭവമുണ്ടായത്.റെയിൽവേ പാ ളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ സർവീസ് തടസ്സപ്പെട്ടു.കാർ തടഞ്ഞ് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചു.
മുൻപ് ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് 2 പാസഞ്ചർ ട്രെയിനുകളും 2 ഗുഡ്‌സും നിർത്തിയിടേണ്ടിവന്നു.