പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ.
ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഉപഭോക്താവ് ലോഗിൻ ചെയ്യുന്ന രീതിയാണിത്.'ആൺഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈലുകളിൽ ഫേസ്‌ബുക്കിന് പാസ്‌കീകൾ ഉടൻ ലഭ്യമാകും. വരും മാസങ്ങളിൽ മെസഞ്ചറിനും പാസ്‌കീകൾ പുറത്തിറക്കും'. മെറ്റ പറഞ്ഞു.
പാസ്കീ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പവും കൂടുതൽ സുരക്ഷയും നൽകുന്നു. ഫിഷിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പാസ്‌വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ ഹാക്ക് ചെയ്യാൻ വളരെ പ്രയാസമാണ്. വിരലടയാളം, ഫേസ് സ്‌കാൻ അല്ലെങ്കിൽ പിൻ എന്നിങ്ങനെയുള്ള പാസ്‌കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. മെറ്റക്ക് പോലും ആക്‌സസ് ചെയ്യാൻ കഴിയില്ല. ഗൂഗിളും പാസ്‌കീ സേവനം ആരംഭിച്ചിട്ടുണ്ട്.മെറ്റാ പേ ഉപയോഗിച്ച് പേയ്‌മെന്റ് വിവരങ്ങൾ ഓട്ടോഫിൽ ചെയ്യാനും മെസഞ്ചറിൽ ലോഗിൻ ചെയ്യാനും നിങ്ങളുടെ സന്ദേശങ്ങളുടെ ബാക്കപ്പുകൾ സുരക്ഷിതമാക്കാനും പാസ്‌കീ ഉപയോഗിക്കാം.
പാസ്കീ ക്രിയേറ്റ് ചെയ്യുന്ന വിധം:
ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കുക.
സെറ്റിങ്സ് ഓപൺ ചെയ്ത് അക്കൗണ്ട്സ് സെന്ററിൽ ടാപ്പ് ചെയ്യുക.
പാസ്‌കീ ഓപ്ഷൻ എടുത്ത് സ്‌ക്രീനിലെ ഘട്ടങ്ങൾ പാലിക്കുക.
പാസ്‌കീ സൃഷ്ടിക്കാൻ വിരലടയാളം, ഫേസ് സ്‌കാൻ അല്ലെങ്കിൽ പിൻ ഉപയോഗിക്കുക.