Drisya TV | Malayalam News

ന്യൂസിലാൻഡിലെ ഇന്ത്യക്കാർക്ക് മാതാപിതാക്കളെ പത്ത് വർഷം വരെ കൂടെ താമസിപ്പിക്കാം 

 Web Desk    24 Jun 2025

ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് സന്തോഷവാർത്ത. പൗരന്മാരുടെയും താമസക്കാരുടെയും മാതാപിതാക്കൾക്കായി പാരൻ്റ് ബൂസ്റ്റ് വിസ എന്ന പേരിൽ ഒരു പുതിയ ദീർഘകാല വിസ ഓപ്ഷൻ സർക്കാർ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. എന്നാൽ ഈ വിസ പ്രകാരം സ്ഥിര താമസത്തിന് കഴിയില്ല. മാതാപിതാക്കൾക്ക് അഞ്ച് വർഷം വരെ സന്ദർശിക്കാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റർ വിസയാണ്. ഈ പദ്ധതി പ്രകാരം, മാതാപിതാക്കൾക്ക് തുടക്കത്തിൽ അഞ്ച് വർഷം വരെ ഇവിടെ താമസിക്കാം.

എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ രണ്ടാമതൊരു അപേക്ഷ നൽകിയാൽ അവരുടെ താമസം അഞ്ച് വർഷം കൂടി നീട്ടാം. ഇത് യോഗ്യരായ മാതാപിതാക്കൾക്ക് 10 വർഷം വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. റെസിഡൻസി വിസകളിൽ നിന്ന് വ്യത്യസ്തമായി ഈ സന്ദർശക വിസ സ്ഥിരമായ സെറ്റിൽമെന്റ് അവകാശങ്ങൾ ഇവർക്ക് നൽകുന്നില്ല. അതോടൊപ്പം വിസ കാലഹരണപ്പെടുന്നതിന് മുമ്പ് ഉടമകൾ ന്യൂസിലാൻഡ് വിടണം. വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ താമസിക്കുന്നത് അവരെ നാടുകടത്തലിന് വിധേയരാക്കും.

ന്യൂസിലാൻഡിൽ വലിയൊരു വിഭാഗം ആളുകളും ഇന്ത്യയിൽ നിനുള്ളവരാണ്.പരിമിതമായ ഹ്രസ്വകാല വിസകളിൽ മാത്രമേ ഇതുവരെ അവരുടെ മാതാപിതാക്കൾക്ക് അവിടെ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ പാരന്റ്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചതോടെ മാതാപിതാക്കൾക്ക് ഇടയ്ക്കിടെ വിസ പുതുക്കേണ്ട ആവശ്യമില്ലാതെ അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നു.

  • Share This Article
Drisya TV | Malayalam News