Drisya TV | Malayalam News

ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വിലകുറഞ്ഞ പതിപ്പുമായി ബജാജ് 

 Web Desk    10 Jun 2025

ഇന്ത്യൻ ജനപ്രിയ ഇരുചക്ര വാഹന കമ്പനിയായ ബജാജ് 2025 ഏപ്രിലിൽ ആണ് ഇലക്ട്രിക് സ്കൂട്ടർ ചേതക് 35 സീരീസിലെ ഏറ്റവും താങ്ങാനാവുന്ന മോഡൽ പുറത്തിറക്കിയത്. ചേതക് 3503 എന്ന ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില 1.10 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വിലകുറഞ്ഞ മോഡൽ ബജാജ് ഉടൻ പുറത്തിറക്കാൻ പോകുകയാണ് ബജാജ് എന്നാണ് പുതിയ വിവരം. , പുതിയ മോഡൽ ചേതക് 3503 ന്റെ താഴ്ന്ന വകഭേദമായിരിക്കും.

പുതിയ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം, അതായത് 2025 ജൂണിൽ വിൽപ്പനയ്‌ക്കെത്തും. ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വരാനിരിക്കുന്ന എൻട്രി ലെവൽ പതിപ്പിന്റെ സവിശേഷതകൾ നോക്കാം. പുതിയ താങ്ങാനാവുന്ന വിലയുള്ള ഇ-സ്കൂട്ടർ ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയന്റായ ചേതക് 2903 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.നിലവിൽ ഇതിന്റെ എക്സ്-ഷോറൂം വില 99,998 രൂപയാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ അരങ്ങേറ്റം കുറിച്ച 35 സീരീസ് പ്ലാറ്റ്‌ഫോമിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ബജാജ് തങ്ങളുടെ നിരയിൽ മറ്റൊരു താങ്ങാനാവുന്ന മോഡൽ പുറത്തിറക്കി ഇവി പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.അപ്ഡേറ്റുകളെക്കുറിച്ച് പറയുമ്പോൾ, ബജാജ് റൈഡിംഗ് റേഞ്ച് വർദ്ധിപ്പിക്കുമെന്നും ചേതക് 35 സീരീസിന് തുല്യമായി കൊണ്ടുവരാൻ ചേസിസിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റിനടിയിൽ മികച്ച സംഭരണശേഷിയും ഫ്ലോർ വൈഡ്-മൗണ്ടഡ് ബാറ്ററി പായ്ക്കും ഇതിനുണ്ട്.

2026 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് വാഹന മേഖല 20-25% വളർച്ച കൈവരിക്കുമെന്ന് ബജാജ് പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി ചേതക് ഇ-സ്‍കൂട്ടർ സീരീസ് മാറി.

  • Share This Article
Drisya TV | Malayalam News