Drisya TV | Malayalam News

എം ഡി എം എ യുമായി യുവാവ് പിടിയിൽ

 Web Desk    22 Mar 2025


കോട്ടയത്ത്‌ എം ഡി എം എ യുമായി യുവാവ് പിടിയിൽ. മൂലേടം സ്വദേശി സച്ചിൻ സാം ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത് 1.86 ഗ്രാം എം ഡി എം എ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഡി ഹണ്ടുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നിരന്തരം ആളുകൾക്കിടയിൽ എം ഡി എം എ വിൽപ്പന നടത്തി വരുന്ന ആളാണ് സച്ചിൻ സാം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 
 

  • Share This Article
Drisya TV | Malayalam News