ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്രം പൊന്തിഫിക്കൽ അഥനേയത്തിന്റെ പുതിയ സാരഥിയായി റവ. ഡോ. മാത്യു ആറ്റിങ്കൽ നെ നിയമിച്ചുകൊണ്ട് വത്തിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
വത്തിക്കാനിലെ കത്തോലിക്കാ വിദ്യഭ്യാസത്തിനായി സഭ സ്ഥാപിച്ച ഒരു സതന്ത്ര സ്ഥാപനമാണ് ധർമ്മാരാം വിദ്യാക്ഷേത്രം. സി. എം. ഐ സഭയുടേതാണ് പ്രസ്തുത സ്ഥാപനം.
തത്വ ശാസ്ത്രത്തിലും ദൈവ ശാസ്ത്രത്തിലും ലൈസെൻസ്, ഡോക്ടറേറ്റ്, ഓറിയന്റൽ കാനൻ നിയമത്തിൽ ലൈസൻസ്, കൗൺസിലിങ് ലൈസൻസ്, മാസ്റ്റേഴ്സ് എന്നിവ ഉൾപ്പെടെയുള്ള ബിരുദങ്ങൾ നൽകാൻ അധികാരമുള്ള ഒരു സ്വതത്ര സ്ഥാപനമാണിത്.സീറോ മലബാർ സഭയുടെ അധ്യക്ഷൻ ഇതിന്റെ ചാൻസിലറും സിഎം ഐ സന്യസ സഭയുടെ വികാർ ജനറൾ വൈസ് ചാൻസിലറും ആണ്. 1957 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ ഇന്നോളം അനേകായിരം വൈദികരെ പരിശീലിപ്പിച്ചിട്ടുണ്ട്.
റവ. ഡോ. മാത്യു ആറ്റിങ്കൽ മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. മടുക്കയിൽ ആറ്റിങ്കൽ ചെറിയാൻ - മറിയാമ്മ ദമ്പത്തികളുടെ നാലു മക്കളിൽ നാലാമത്തെ മകനാണ് ഫാ. മാത്യു. കാഞ്ഞിരപ്പള്ളി രൂപതയിലെ മടുക്ക ഇടവാകാംഗവും സിഎം ഐ കോട്ടയം സെന്റ് ജോസഫ് പ്രവശ്യയുടെ അംഗവുമാണ് റവ. ഡോ മാത്യു. നിലവിൽ DVK തത്വ ശാസ്ത്രവിഭാഗം മേധാവിയും ജേർണൽ ഓഫ് ധർമ്മയുടെ ചീഫ് എഡിറ്ററും ആണ് റവ. ഡോ. മാത്യു ആറ്റിങ്കൽ cmi.