Drisya TV | Malayalam News

തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരോഗ്യത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി 2025-26 ബജറ്റ് അവതരിപ്പിച്ചു

 Web Desk    21 Mar 2025

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.13,76,74,372 കോടി രൂപ വരവും  13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും  5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി 29,50,000 രൂപയും വനിത ശിശു ക്ഷേമ പദ്ധതികൾക്കായി 2000000 രൂപയും ആരോഗ്യമേഖലയിൽ പി എച്ച്സി കെട്ടിടം നിർമ്മാണം, പരിരക്ഷാപദ്ധതികൾ, മരുന്നുവാങ്ങൽ ഉൾപ്പെടെ 50,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ജൈവ അജൈവമാലിന്യങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും ഹാനികരമായതിനാൽ മാലിന്യനിർമാർജന സംസ്കരണ പ്രവർത്തനങ്ങൾക്കായി 55,10,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയിൽ ലൈഫ്, പി എം എ വൈ പദ്ധതികൾക്കായി 2,29,72,000 രൂപയും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 
            

ടൂറിസത്തിനും കുടിവെള്ള പദ്ധതികൾക്കുമായി 1400000 രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1,32,45,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്,  സിബി രഘുനാഥൻ, മാളൂ ബി മുരുകൻ, അമ്മിണി തോമസ്,നജീമ പരിക്കൊച്ച്, ഹെഡ് ക്ലർക്ക് ജ്യോതിമോൾ കെ ആർ, അക്കൗണ്ടന്റ് സുചിത്ര ആർ, പ്ലാൻ ക്ലാർക്ക് ബിജുമോൻ വി എം, മറ്റ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

  • Share This Article
Drisya TV | Malayalam News