മംഗളഗിരി സെന്റ് തോമസ് എൽപി സ്കൂളിന്റെയും അംഗൻവാടിയുടെയും സംയുക്ത വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും നടന്നു. സ്കൂൾ ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് കൊച്ചോടയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ റ്റി തൊടുക സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധി അലൻ ജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജോബിൻസ് പട്ടേട്ട്, ജിലു സെബാസ്റ്റ്യൻ, എബ്സിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.