കേരള എൻ ജി ഓ സംഘ് പാലാ ബ്രാഞ്ച് സമ്മേളനം ബി എം എസ് ഹാളിൽ നടന്നു. സമ്മേളനം എൻ ജി ഓ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമ്മേളനത്തിൽ എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം എസ് ഹരികുമാർ ,ബിഎംഎസ് പാലാ മേഖല പ്രസിഡൻ്റ് ശങ്കരൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻറ് രാജീവ് വി ബി,സെക്രട്ടറി ശ്യാം മോഹൻ,ട്രഷറർ വിപിൻ എം പി എന്നിവരെ പുതിയ ബ്രാഞ്ച് ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു.