കോട്ടയം കുമ്മനത്ത് പുഴയിൽ അലക്കാൻ പോകുന്നതിനിടെ വീട്ടമ്മ വെള്ളത്തിൽ വീണ് മരിച്ചു. പൊന്മലയിൽ സുകുമാരന്റെ ഭാര്യ ഗീത (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുമ്മനം പൊന്മല പാലത്തിന് സമീപമാണ് സംഭവം. പുഴയിൽ അലക്കാൻ സ്ഥലത്ത് എത്തിയ ഗീത തലകറങ്ങി പുഴയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയ മറ്റൊരു വീട്ടമ്മ കരയിൽ ബക്കറ്റും തുണിയും ഇരിക്കുന്നത് കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.