Drisya TV | Malayalam News

തലയോലപ്പറമ്പിൽ സുഹൃത്തിൻ്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ നിന്ന ഹോംനേഴ്സിനെ വീടിന്റെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തി

 Web Desk    5 Feb 2025

തലയോലപ്പറമ്പ്: ഇല്ലിത്തൊണ്ടിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സുഹൃത്തിൻ്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ നിന്നിരുന്ന സ്ത്രീയെ വീടിന്റെ ഹാൾമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. 
ചിങ്ങവനം മോഹനത്തിൽ മോഹനൻ്റെ ഭാര്യ കെ.എൻ സുജ (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിൽ താമസിക്കുന്ന അറക്കടവിൽ അംബുജാഷന്റെ ഭാര്യ കോമളയുടെ സുഹൃത്താണ് സുജ. ഇരുവരും മുൻപ് അങ്കനവാടി ടീച്ചർമാരായി റിട്ടയർ ചെയ്തവരാണ്. പ്രഷറും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന ഇവർ ചികിത്സയിലായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

  • Share This Article
Drisya TV | Malayalam News