Drisya TV | Malayalam News

സ്കൂൾ വാനിന്റെ ടയർ കാൽവിരലിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്

 Web Desk    25 Jan 2025

കോട്ടയം ഇല്ലിക്കലിൽ സ്കൂൾ വാനിന്റെ ടയർ കാൽവിരലിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ഇല്ലിക്കൽ നെടിഇരുപതിൽ ഷമീൽ, ജസ്ന ദമ്പതികളുടെ മകൾ  
നേഹക്കാണ് പരിക്കേറ്റത്.സ്കൂൾ വാനിൽ നിന്നും ഇറങ്ങുന്നതിനിടെ വസ്ത്രം വാനിന്റെ വാതിലിൽ ഉടക്കിയതിനെ തുടർന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടി വീണത് ശ്രദ്ധയിൽപെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.  വിദ്യാർഥിനിയുമായിവാൻ ഏകദേശം 3 മീറ്ററോളം മുന്നോട്ടു പോയി. ഇത് കണ്ടുനിന്ന നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു. 

വാഹനത്തിൽ ഉണ്ടായിരുന്ന ആയയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തനങ്ങാടിയിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് നേഹ. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുമരകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

  • Share This Article
Drisya TV | Malayalam News