Drisya TV | Malayalam News

സീരിയൽ താരം സൂര്യാ പണിക്കർ നിര്യാതയായി

 Web Desk    25 Jan 2025

സീരിയൽ താരം മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയിൽ സൂര്യാ പണിക്കർ (സൂജാത 61 വയസ്) നിര്യാതയായി. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി സീരിയലുകളിലും ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേപ്രക്കാട്ട് വള്ളിയിൽ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. നൃത്തരംഗത്തു നിന്നുമാണ് സീരിയലിൽ എത്തിയത്. അനന്ത വൃത്താന്തം, ബാംബു ബോയ്സ്, കഥ ഇതുവരെ തുടങ്ങി അൻപതോളം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിത പ്രകാശ്, സൂര്യ എന്നിവർ മക്കളാണ്. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച (നാളെ) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

  • Share This Article
Drisya TV | Malayalam News