Drisya TV | Malayalam News

മിച്ചം വരുന്ന ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനായി "സ്വിഗി സെർവ്സ്' സംരംഭം ആരംഭിച്ചു

 Web Desk    15 Jan 2025

ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമായി 'സ്വിഗി സെർവ്സ്' സംരംഭം ആരംഭിച്ചു.റസ്‌റ്ററന്റ് പങ്കാളികളിൽ നിന്നുള്ള മിച്ച ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനാണ് സ്വിഗിയുടെ ഈ സംരംഭം.

സന്നദ്ധസേവനം നടത്തുന്ന സംഘടനയായ റോബിൻ ഹുഡ് ആർമിയുമായി (ആർഎച്ച്എ) സ്വിഗി സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് തീരുമാനം.ആയിരക്കണക്കിന് യുവ പ്രൊഫഷണലുകൾ, വിരമിച്ച ആളുകൾ, വീട്ടുജോലിക്കാർ, കോളേജ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സന്നദ്ധസേവനം നടത്തുന്ന സീറോ ഫണ്ട് ഓർഗനൈസേഷനാണ് റോബിൻ ഹുഡ് ആർമി (RHA)."നിലവിൽ ഈ പദ്ധതി 33 നഗരങ്ങളിലാണ് തുടങ്ങിയിരിക്കുന്നത്. കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഒരു ഭക്ഷണവും പാഴാകില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഈ സഹകരണത്തിലൂടെ 2030ഓടെ 50 ദശലക്ഷം പായ്ക്ക്റ്റ് ഭക്ഷണം നൽകുകയെന്ന ലക്ഷ്യമാണ് ഇരു സംഘടനകളും ലക്ഷ്യമിടുന്നത്," സ്വിഗി പ്രസ്ത‌ാവനയിൽ പറഞ്ഞു.

ബിക്ക്ഗാനെ ബിരിയാണി, ബിരിയാണി ബൈ ദ കിലോ, ദാന ചോഗ, വർധസ്, ചാർക്കോൾ ഈറ്റ്സ് - ബിരിയാണി ആൻഡ് ബിയോണ്ട്, ഡബ്ബാ ഗരം, ഹൗസ് ഓഫ് ബിരിയാണി, ബി.ടെക് മോമോസ് വാല, സമോസ സിങ്, ബാബായ് ടിഫിൻസ്, ദോസ അന്ന, അർബൻ തന്തൂർ തുടങ്ങിയ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ ഇപ്പോൾ ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്ന സൂചനകളുണ്ട്.

  • Share This Article
Drisya TV | Malayalam News