പി സി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പി സിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബി ജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
ഒരു ചാനലില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗാണ് പി.സി ജോര്‍ജിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്.