- കുനാഫ് ദോ -200g
- ബട്ടർ (ഉപ്പില്ലാത്തത്) -75g
- ക്രീം ചീസ് -70g
- ചോക്ലറ്റ് -5 (ടേബ്ൾ സ്പൂൺ)
- മിക്സഡ് നട്സ് (ക്രഷ് ചെയ്തത്) ആവശ്യത്തിന്
സിറപ്പ് തയാറാക്കാൻ
- വെള്ളം- 1/2 കപ്പ്
- പഞ്ചസാര- 1/2 കപ്പ്
- മിക്സഡ് നട്സ് (ക്രഷ് ചെയ്തത്)
- ഒരു സ്പൂൺ -ലെമൺ ജ്യൂസ്
- പിസ്ത -(ഡെക്കറേഷൻ)
തയാറാക്കുന്ന വിധം
കുനാഫ് ദോ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ബട്ടർ മെൽട്ട് ചെയ്ത് ദോ യിൽ മിക്സ് ചെയ്തെടുക്കുക. ചോക്ലറ്റ് ക്രീംലയർ തയാറാക്കാൻവേണ്ടി ക്രീം ചീസിലേക്ക് ചോക്ലറ്റ് ഇട്ട് മിക്സ് ചെയ്തുവെക്കുക. ചെറിയ തീയിൽ പാൻ ചൂടാക്കിയശേഷം കുനാഫ് ദോ പകുതി എടുത്തുവെച്ച് സെറ്റ് ആക്കിയതിനു മുകളിൽ തയാറാക്കിവെച്ച ചോക്ലറ്റ് ലയർ വെച്ചുകൊടുക്കുക. ശേഷം മുകളിൽ മിക്സഡ് നട്സ് ഇട്ടുകൊടുക്കണം.
പിന്നീട് ബാക്കിവെച്ച കുനാഫ് ദോ മുകളിൽവെച്ച് സെറ്റ് ആക്കിവെക്കുക. ചെറിയ തീയിൽ 15 മുതൽ 20 മിനിട്ട് കുക്ക് ചെയ്തു മറിച്ചിട്ടുകൊടുക്കണം. മറുവശം നേരിയ ബ്രൗൺ കളർ ആകുന്നതുവരെ കുക്ക് ചെയ്തെടുക്കാം. ഷുഗർ സിറപ്പ് തയാറാക്കാൻ ഷുഗറും വെള്ളവും എടുക്കുക.
അതിലേക്ക് ലെമൺ ജ്യൂസും ഒഴിച്ചു തിളപ്പിച്ചെടുക്കണം. തയാറാക്കിവെച്ച കുനാഫയുടെ മുകളിൽ പിസ്ത ചെറുതായി അരിഞ്ഞ് ഡെക്കറേറ്റ് ചെയ്തതിനു മുകളിലൂടെ സിറപ്പ് ഒഴിച്ച് സെർവ് ചെയ്യാം. ചൂടോടെ കഴിക്കാം.