മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണിയോടെ തുറക്കുമെന്നാണ് വിവരം. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാൻ കാരണം. 142 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ശരാശരി 10000 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്ന് പതിനായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കും.ആശങ്ക വേണ്ടെന്നും പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.