Drisya TV | Malayalam News

ബസുകളുടെ ചവിട്ടുപടിയുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

 Web Desk    10 Jun 2025

യാത്രക്കാർക്ക് സൗകര്യപ്രദമായി കയറിയിറങ്ങാൻ കെഎസ്ആർടിസി ബസുകളുടെ ചവിട്ടുപടിയുടെ ഉയരം കുറയ്ക്കും. ഇതിനായി എല്ലാ ബസുകളുടെയും ചവിട്ടുപടിയുടെ അളവെടുക്കാൻ നിർദേശിച്ചു. മോട്ടർ വാഹന നിയമപ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽനിന്ന് 25 സെന്റിമീറ്ററിൽ കുറയാനും 40 സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നതാണു വ്യവസ്‌ഥ.

കെഎസ്ആർടിസി ബസുകളിൽ ചിലതിൽ കയറാൻ ആരോഗ്യമുള്ളവർക്കു പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇരട്ടി ദുരിതമാണെന്നും പരാതികളുയർന്നതിനെത്തുടർന്നാണ നടപടി. പഴയ ബസുകൾ അറ്റകുറ്റപ്പണി നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം ഉയരം കൂടാൻ സാധ്യതയുണ്ടെന്നും വർക്ഷോപ് ജീവനക്കാർ പറയുന്നു.ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിനു മുകളിലാണ് ആദ്യ ചവിട്ടുപടി. രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണു വ്യവസ്‌ഥ.

  • Share This Article
Drisya TV | Malayalam News