മുംബൈയിലെ സബർബൻ ശൃംഖലയ്ക്കായി നിർമ്മിക്കുന്ന ബോഗികളിലാണ് ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സംവിധാനം ഒരുക്കുക. ഓടുന്ന ട്രെയിനുകളിൽ നിന്ന് യാത്രക്കാർ വീഴുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇന്ന് രാവിലെ താനെ ജില്ലയിലെ ദിവയ്ക്കും മുംബ്ര സ്റ്റേഷനുകൾക്കുമിടയിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ തുറന്ന വാതിലുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് റെയിൽവേയുടെ നീക്കം ലക്ഷ്യമിടുന്നത്. മുംബൈ സബർബൻ ശൃംഖലയിൽ നിലവിൽ സർവീസ് നടത്തുന്ന എല്ലാ റേക്കുകളും പുനർരൂപകൽപ്പന ചെയ്യുമെന്നും റെയിൽവേ ബോർഡ് സ്ഥിരീകരിച്ചു. മുംബൈ സബർബനിലെ നിലവിലുള്ള റേക്കുകളിൽ വാതിൽ അടയ്ക്കൽ സൗകര്യം നൽകുമെന്നും ബോർഡ് കൂട്ടിച്ചേർത്തു.