Drisya TV | Malayalam News

15 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്സോ കോടതി

 Web Desk    16 May 2025

15 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്സോ കോടതി. എഴുവന്തല സ്വദേശി മണികണ്ഠനെ (49) ആണ് പട്ടാമ്പി പോക്സോ കോടതിയുടെ ചാർജ് ഉള്ള പാലക്കാട് പോക്സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.

പ്രതിക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് ശിക്ഷാ വിധിയിലെ വ്യവസ്ഥ. പിഴ ഒടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിനതടവും പ്രതി അനുഭവിക്കണമെന്നും കോടതി വിധിച്ചു. സംഖ്യ ഇരയായ പെൺകുട്ടിക്കു നൽകാനും ഇതു അധിക തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.

  • Share This Article
Drisya TV | Malayalam News