വടശേരിക്കരയിൽ വീട്ടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. റാന്നി പേങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെയാണു ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധു റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോബിയുടെ തലയിലും ദേഹത്തും പരുക്കുണ്ട്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്.മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. റെജി ഒറ്റയ്ക്കാണ് താമസിക്കുന്നത്.