Drisya TV | Malayalam News

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ റെഡ്സോണായി പ്രഖ്യാപിച്ചു

 Web Desk    12 May 2025

സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ റെഡ്സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഒരു കാരണവശാലും ഡ്രോണ്‍ പറത്താൻ പാടില്ല. മറ്റു മേഖലകളില്‍ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താൻ പാടുള്ളു. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്‍റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്‌സി–ഐഎസ്‌ആർഒ തുമ്പ, ഐഎസ്‌ആർഒ ഇന്റർനാഷനല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എല്‍പിഎസ്‌സി/ഐഎസ്‌ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേണ്‍ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാംപ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റർ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്താൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News