Drisya TV | Malayalam News

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്‌സാപ് സ്‌റ്റേറ്റസ് പോസ്‌റ്റ് ചെയ്ത ബ്യൂട്ടിഷ്യനായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു

 Web Desk    12 May 2025

ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്‌സാപ് സ്‌റ്റേറ്റസ് പോസ്‌റ്റ് ചെയ്ത ബ്യൂട്ടിഷ്യനായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മലാഡ് മാൽവണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി.

'സർക്കാരുകൾ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോൾ, അധികാരത്തിലിരിക്കുന്നവരല്ല, ഇരുവശത്തുമുള്ള നിരപരാധികളാണു വില നൽകേണ്ടിവരുന്നത്' എന്ന് വാട്സാപ് ‌സ്റ്റേറ്റസിൽ കുറിച്ച യുവതി ഓപ്പറേഷൻ സിന്ദൂരിനെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അശ്ലീല പദവും ഉപയോഗിച്ചിരുന്നു.അതിനെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണു പൊലീസ് കേസെടുത്തത്.

  • Share This Article
Drisya TV | Malayalam News