Drisya TV | Malayalam News

ഇന്ത്യയെ യുദ്ധത്തിനു വെല്ലുവിളിച്ച പാകിസ്ഥാനിൽ പട്ടിണിയും വിലക്കയറ്റവും

 Web Desk    1 May 2025

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ സൈന്യം സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയെങ്കിലും , രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വ്യാപകമായ ദാരിദ്ര്യവും നേരിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽനിന്ന് ആക്രമണം ഉണ്ടായേക്കുമെന്ന ഭയം ശക്തമാകുന്നതിനിടെ, പാക് കറൻസിയുടെ വിലയിടിവ് തുടരുകയാണ്.

രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. പഹൽഗാം സംഭവത്തെത്തുടർന്ന്, ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. ഇതോടെ ദുർബലമായ ആരോഗ്യമേഖല വീണ്ടും പ്രതിസന്ധിയിലായി.

ഓരോ ദിവസം കഴിയുന്തോറും പാക്കിസ്ഥാൻ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാവുകയും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ, പാകിസ്ഥാൻ രൂപ വളരെ പിന്നിലാണ്. ഈ രൂക്ഷമായ മൂല്യത്തകർച്ച വ്യാപകമായ പണപ്പെരുപ്പത്തിന് കാരണമായി.

അരി, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങിയ അവശ്യവസ്തുക്കൾ സാധാരണ പൗരന് കണി കാണാൻ പോലും കിട്ടാത്ത അവസ്ഥയായി. ലാഹോർ, കറാച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഒരു കിലോഗ്രാം അരിക്ക് ഏകദേശം 340 രൂപയാണ് വില. പാകിസ്ഥാൻ ഭക്ഷണത്തിൽ കോഴിയിറച്ചി ഒരു പ്രധാന ഭക്ഷണമാണ്, പക്ഷേ അത് ഒരു ആഡംബരവസ്തുവായി മാറി. ഒരു കിലോഗ്രാമിന് 800 രൂപയാണ് വില.

  • Share This Article
Drisya TV | Malayalam News