Drisya TV | Malayalam News

പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥയുടെ മൃതദേഹം റയിൽവെ ട്രാക്കിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം

 Web Desk    25 Mar 2025

തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ.ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News