Drisya TV | Malayalam News

നെന്മാറ ഇരട്ട കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

 Web Desk    25 Mar 2025

നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.കേസിൽ പൊലീസുകാർ ഉൾപ്പെടെ 133ലധികം സാക്ഷികളാണുള്ളത്. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ജനുവരി 27നാണ് വ്യക്തി വൈരാഗ്യം കാരണം അയൽവാസിയായ സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.

  • Share This Article
Drisya TV | Malayalam News