സുനിതാ വില്യംസും ബുച്ച് വിൽമോറും ഉൾപ്പെട്ട ക്രൂ ഡ്രാഗൺ സംഘം മെക്സിക്കൻ ഉൾക്കടലിൽ, ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.27 ന് സുരക്ഷിതമായി ഇറങ്ങിയതോടെ, ലോകമെങ്ങും മാസങ്ങളായി നിലനിന്ന ആകാംക്ഷയ്ക്ക് അറുതിയായി. സുനിത അടക്കം നാലംഗ സംഘത്തെയും കൊണ്ട് 17 മണിക്കൂർ മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഡ്രാഗൺ പേടകം.സുനിതയും വിൽമോറും തിരിച്ചെത്തിയതോടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമായി.