Drisya TV | Malayalam News

വീഡിയോ കോളിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് 

 Web Desk    14 Mar 2025

വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറയും ഓണാവും.ഈ പ്രശ്‌നത്തിനൊരു പരിഹാരം കൊണ്ടുവരാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി വാട്‌സ്‌ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. കാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റൻഡ് ചെയ്യാം. ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാൾക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ 'ടേൺ ഓഫ് യുവർ വിഡിയോ' എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും. ഇതിൽ തൊട്ടാൽ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിനുപുറമെ ക്യാമറ ഓഫാക്കുമ്പോൾ 'ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ' എന്നൊരു ബട്ടണും ഉണ്ടായേക്കും.

വീഡിയോ കോൾ ദുരുപയോഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും. വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകളെടുത്ത് അതുവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി, പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല. എന്നാൽ ഈ ഫീച്ചർ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലായിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യതയെന്നാണ് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നത്.

  • Share This Article
Drisya TV | Malayalam News