കന്യകാത്വം ഓൺലെെനിലൂടെ വിറ്റ ഒരു വിദ്യാർത്ഥിനിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 22 കാരിയായ യു കെ സ്വദേശിയാണ് ഇത്തരത്തിൽ 18 കോടി രൂപയ്ക്ക് തന്റെ കന്യാകാത്വം വിറ്റത്. ലോറയെന്നാണ് ഈ യുവതിയുടെ പേര്.ഒരുഎസ്കോർട്ട് ഏജൻസിയുടെ വെബ്സെെറ്റ് വഴി നടന്ന ലേലത്തിൽ രാഷ്ട്രീയക്കാർ, ബിസിനസുകാർ, സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുത്തു. ലേലത്തിൽ ഒരു ഹോളിവുഡ് നടനാണ് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത്. റെക്കാർഡ് തുകയ്ക്ക് കന്യകാത്വം സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു.
ഈ തീരുമാനത്തിൽ തനിക്ക് യാതൊരു വിധത്തിലും വിഷമമില്ലെന്ന് ലോറ വെളിപ്പെടുത്തി. പല സ്ത്രീകളും ഒരു നേട്ടവുമില്ലാതെ അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്നു. ഭാവിയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള തന്ത്രപരമാണ് ഇതെന്നാണ് ലോറ വ്യക്തമാക്കി. കരാറിലെ മറ്റ് നടപടികൾ പൂർത്തിയായ ശേഷം ലോറ തന്റെ കന്യകാത്വം തെളിക്കുന്നതിനായി വെെദ്യപരിശോധനയ്ക്ക് വിധേയയാകും. ഈ കരാറിന്റെ നടപടികൾ എല്ലാം രഹസ്യമായാണ് കെെകാര്യം ചെയ്യുന്നത്. ഇതിലൂടെ ലഭിച്ച പണം ഭാവിയിൽ തന്റെ കരിയർ ലക്ഷ്യങ്ങൾ നേടാൻ ഉപയോഗിക്കുമെന്നാണ് ലോറ പറഞ്ഞത്. ഇനി പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഭാവികാര്യങ്ങൾ നടപ്പിലാക്കമെന്നും ലോറ കൂട്ടിച്ചേർത്തു.