Drisya TV | Malayalam News

നായ അബദ്ധത്തിൽ വെടിയുതിർത്തു, വീട്ടുകാരന് ഗുരുതരപരിക്ക്

 Web Desk    14 Mar 2025

അമേരിക്കയിലെ ടെന്നസിയിലാണ് പിറ്റ്ബുൾ ഉടമയ്ക്ക് ഗുരുതരാവസ്ഥയിലെത്താൻ കാരണമായത്.ജെറാൾഡ് കിർക്ക്വുഡ് എന്ന യുവാവിനാണ് വെടിയേറ്റത്.യുവാവിനൊപ്പമുണ്ടായിരുന്ന കിടക്കയിൽ തോക്കുമായി കിടന്ന യുവതിയുടെ ദേഹത്തേക്ക് നായ ചാടി വീണതോടെയാണ് തോക്കിൽ നിന്ന് വെടിയുതിർന്നത്.ട്രിഗറിലേക്കായിരുന്നു നായ ചാടി വീണത്. ഇടതു തുടയിലൂടെ വെടിയുണ്ട കടന്നുപോവുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി വെടി പൊട്ടിയതിന് പിന്നാലെ വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തോക്കും യുവതി കൊണ്ടുപോയതായാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. പിന്നാലെ യുവാവ് തന്നെയാണ് പൊലീസ് സഹായം തേടിയത്. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

പിന്നീട് പൊലീസ് യുവതിയുമായി ബന്ധപ്പെട്ടതോടെ ഓറിയോ കിടക്കയിലും മറ്റും ചാടിക്കയറാൻ താൽപര്യമുള്ള നായയാണെന്നാണ് യുവതി വിശദമാക്കുന്നത്. രണ്ട് തവണയാണ് വെടിയുതിർന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. വീട്ടിനുള്ളിൽ തോക്ക് സൂക്ഷിക്കുമ്പോൾ സേഫ്റ്റി ലോക്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യം മുന്നോട്ട് വയ്ക്കുന്നതാണ് നിലവിലെ സംഭവം.

  • Share This Article
Drisya TV | Malayalam News