Drisya TV | Malayalam News

മൂന്ന് വർഷം ഓഫീസ് സമയത്തിനേക്കാൾ 5 മിനിറ്റ് നേരത്തെ ഓഫീസിൽ എത്തേണ്ടി വന്നു, 58 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി 

 Web Desk    13 Mar 2025

ജപ്പാനിലെ ഒരു സർക്കാർ ഓഫീസിലെ ജീവനക്കാർ അടുത്തിടെ ഒരു കേസ് നടത്തിയതാണ് വാർത്തയാവുന്നത്. ഈ ഓഫീസിൽ എല്ലാ ദിവസവും രാവിലെ ഒരു മീറ്റിം​ഗുണ്ട്. ഇതിനായി ജീവനക്കാർ അഞ്ച് മിനിറ്റ് മുമ്പ് ഓഫീസിൽ എത്തണമായിരുന്നു. ഒന്നും രണ്ടും ദിവസമല്ല, പുതിയ മേയർ ചുമതലയേൽക്കുന്നത് വരെ മൂന്ന് വർഷക്കാലം ഇത് തുടർന്നു. അതോടെ തൊഴിലാളികൾ പരാതി കൊടുക്കുകയും ചെയ്തു. അഞ്ച് മിനിറ്റ് നേരത്തെ വന്നതിന് നഷ്ടപരിഹാരം ചോദിച്ചു കൊണ്ടാണ് കേസ് കൊടുത്തത്. 

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വിവിധ ജാപ്പനീസ് നഗരങ്ങളിൽ സർക്കാർ ജീവനക്കാർ മീറ്റിംഗിനായി സാധാരണ ജോലിസമയത്തേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് ഓഫീസിൽ എത്തേണ്ടി വരികയായിരുന്നു. 8.30 -നായിരുന്നു അവരുടെ ഓഫീസ് സമയം. എന്നാൽ, മൂന്ന് വർഷം തുടർച്ചയായി 8.25 ആകുമ്പോഴേക്കും ഇവർക്ക് ഓഫീസിൽ എത്തേണ്ടി വന്നു. 2021 ഫെബ്രുവരി 26 -ന് ഹോൺഷു ദ്വീപിലെ ഗിന്നാൻ ടൗണിലായിരുന്നു ഈ 8.25 -ന് എത്താനുള്ള നിർദ്ദേശം കിട്ടിയത്. അങ്ങനെ 146 ജീവനക്കാരെ ഇത് ബാധിക്കുകയായിരുന്നു. 

അന്നത്തെ മേയറായിരുന്ന ഹിഡിയോ കൊജിമയാണ് ഈ നയം നടപ്പിലാക്കിയത്. ഇത് പാലിച്ചില്ലെങ്കിൽ മറ്റ് നടപടികൾ നേരിടേണ്ടി വരും എന്നും അറിയിച്ചു. കഴിഞ്ഞ വർഷം കൊജിമ വിരമിച്ചു. അതോടെ ഈ നയവും മാറ്റി. പിന്നാലെയാണ് മൂന്നുവർഷം 5 മിനിറ്റ് നേരത്തെ വന്നു. അതിന് ഓവർടൈം തരണം എന്നാവശ്യപ്പെട്ട് ജീവനക്കാർ കോടതിയെ സമീപിച്ചത്.തൊഴിലാളികൾക്ക് അനുകൂലമായിട്ടാണ് വിധി വന്നത്. 58,41,004 രൂപ തൊഴിലാളികൾക്കായി നൽകണം എന്നായിരുന്നു വിധി.

  • Share This Article
Drisya TV | Malayalam News