വനത്തിൽ ജീവിക്കുന്ന ഗൊറില്ലകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സേവിങ് അനിമൽസ് ഫ്രം എക്സ്‌റ്റിങ്ഷൻ എന്ന സംഘടനയുമായി ചേർന്നാണു മൃഗശാല ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മൊബൈൽ ഉൾപ്പെടെയുള്ള പഴയ ഡിജിറ്റൽ ഉപകരണങ്ങൾ ശേഖരിച്ച് പുനരുപയോഗപ്രദമാക്കി വിൽക്കുകയാണു പദ്ധതിയിൽ ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനം ഗൊറില്ലകളുടെ സംരക്ഷണത്തിനായി ചെലവഴിക്കും. ഇലക്ട്രോണിക് മാലിന്യത്തിനെതിരെ ഒരു പ്രതിവിധിയുമാണ് ഈ നടപടി.
കഴിഞ്ഞവർഷം 2792 ഡിജിറ്റൽ ഉപകരണങ്ങൾ ഇത്തരത്തിൽ ഈ മൃഗശാല ശേഖരിച്ചിരുന്നു.