Drisya TV | Malayalam News

പൊന്മാൻ എപ്പോൾ ഒടിടിയിലെത്തും?

 Web Desk    10 Mar 2025

ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവരാണ് പൊന്മാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. 

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ എഴുതിയത് ജി. ആർ ഇന്ദു ഗോപനാണ്. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയും സംഭാഷണവും.

പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായിരുന്ന ജോതിഷ് ശങ്കർ ആദ്യമായി സംവിധായകനയി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയാണ് പൊൻമാൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം. മാർച്ച് 14 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

  • Share This Article
Drisya TV | Malayalam News