15 വർഷത്തിലേറെയായി വിദേശത്തായിരുന്നിട്ടും മുഴുവൻ ശമ്പളവും ഡോക്ടർ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. ഡോക്ടർ 15 വർഷമായി രാജ്യത്തിന് പുറത്തായതിനാൽ ജോലിക്ക് ഹാജരായിരുന്നില്ല. എന്നിട്ടും മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുകളിച്ച് മുഴുവൻ ശമ്പളവും കൈപ്പറ്റിയിരുന്നു. ഇതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷനിലും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റിലും റിപ്പോർട്ട് ലഭിച്ചു. ഡോക്ടറുടെ രാജ്യത്തേക്കുള്ള വരവും പോക്കും അന്വേഷിച്ചപ്പോൾ അദ്ദേഹം 15 വർഷമായി മറ്റൊരു രാജ്യത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. ഡോക്ടർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 10 ലക്ഷം കുവൈത്തിറ്റ് ദിനാർ പിഴയും വിധിച്ചു.