Drisya TV | Malayalam News

തീക്കോയി ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി

 Web Desk    6 Mar 2025

 തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,40,000/- രൂപ ചെലവഴിച്ച് 45 സ്കൂൾ കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. ഒരു കുട്ടിക്ക് 3000 രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് ഫീസ് ഇനത്തിൽ ചെലവഴിക്കുന്നത്. തീക്കോയിലെ വേവ്സ് സ്വിമ്മിംഗ് സ്കൂൾ ആണ് പരിശീലനത്തിനായി ടെണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്തത്. പരിശീലനം പൂർത്തിയായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, അധ്യാപകരായ ടോം തോമസ്, ഷൈബി പി ജോസഫ്,  ജിജോ മാത്യു,  ജിൻസി തോമസ്,  നീന്തൽ പരിശീലകരായ മാത്യു ജോസഫ് തോപ്പിൽ,  അമ്പിളി ജോസ് പുറപ്പന്താനം, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം തുടങ്ങിയവർ പങ്കെടുത്തു.

  • Share This Article
Drisya TV | Malayalam News