Drisya TV | Malayalam News

ബോളിവുഡ് താരം ആമിർ ഖാൻ 20 വർഷമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നില്ലെന്ന് വെളിപ്പെടുത്തൽ

 Web Desk    2 Mar 2025

സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഇത് പറഞ്ഞത്.

സൂപ്പർ സ്റ്റാർ പദവി ഉണ്ടായിരുന്നിട്ടും താരേ സമീൻ പർ പോലുള്ള സിനിമകൾ തനിക്ക് എങ്ങനെ ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് ആമിര്‍ ഇത് പറഞ്ഞത്. ആ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണ് എന്ന് തോന്നി. ഞാന്‍ ആ കഥ കേട്ട് കുറേ കരഞ്ഞു. എന്നാല്‍ ചിത്രം ചെയ്യണമെങ്കില്‍ എന്‍റെ പ്രതിഫലം പ്രശ്നായിരുന്നു. എന്‍റെ പ്രതിഫലം ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം 10-20 കോടിക്ക് തീരും. അപ്പോഴാണ് ലാഭം പങ്കിടുക എന്ന രീതി പ്രായോഗികമാകുന്നത്, ആമിര്‍ പറഞ്ഞു. 

“ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, ഇത് പണ്ട് തെരുവ് കലാകാരന്മാരുടെ രീതിയാണ്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം അവര്‍ക്ക് ഇഷ്ടമാണെങ്കിൽ അവര്‍ക്ക് വല്ലതും നല്‍കാം, നല്‍കാതിരിക്കാം. അതുപോലെ, എന്‍റെ സിനിമ ഓടുകയാണെങ്കിൽ, ഞാൻ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കിൽ, ഞാൻ സമ്പാദിക്കുന്നില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാൻ ശമ്പളം വാങ്ങുന്നില്ല..." ആമിര്‍ പറഞ്ഞു. 

3 ഇഡിയറ്റ്സിന്‍റെ ഒരു ഉദാഹരണം ആമിർ പറഞ്ഞു, “നിങ്ങളിൽ പലരും ആ സിനിമ കണ്ടു, നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളോടും കാണാന്‍ പറഞ്ഞു, വീണ്ടും കാണുകയും ചെയ്തു. സിനിമ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. അങ്ങനെ ആ ലാഭത്തിൽ എനിക്കും ഒരു പങ്ക് കിട്ടി. അടിസ്ഥാനപരമായി, എന്‍റെ വരുമാനം സിനിമയെ നന്നാകുന്നതും, അത് പ്രേക്ഷകരെ കണ്ടെത്തുന്നതുമായി ആശ്രയിച്ചിരിക്കുന്നു" അമിര്‍ വിശദീകരിച്ചു. 

നിർമ്മാതാക്കളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയേക്കാൾ. ലാഭം പങ്കിടുന്ന മോഡലിന് കാര്യങ്ങളെ തനിക്ക് അനുകൂലമാക്കി മികച്ച ചിത്രം ഒരുക്കാന്‍ സഹായിക്കുമെന്നും ആമിര്‍ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News