Drisya TV | Malayalam News

രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി,20 ജീവനക്കാരെ പിരിച്ചുവിട്ട് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ

 Web Desk    2 Mar 2025

രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് 20 പേർ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായി സ്ഥിരീകരിച്ചത്. തുടർന്ന് ഈ 20 പേർക്ക് എതിരേ നടപടി സ്വീകരിക്കുകയായിരുന്നു. ഇനിയും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർന്നാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെറ്റയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഉദ്ദേശമെന്തായാലും രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പുറത്തുവിടരുതെന്ന് മെറ്റയിൽ പുതിയതായി ജോലിക്ക് ചേരുന്നവർക്ക് നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവർക്ക് എതിരേ കർശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.വരുംദിവസങ്ങളിൽ ഇനിയും പിരിച്ചുവിടലുണ്ടായേക്കാമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

  • Share This Article
Drisya TV | Malayalam News