വാട്സാപ്പ് അവതരിപ്പിച്ച ഉപകാരപ്രദമായൊരു ഫീച്ചറാണ് വോയ്സ് ട്രാൻസ്ക്രിപ്റ്റ്. ശബ്‌ദ സന്ദേശങ്ങൾ ചിലപ്പോൾ ഉച്ചത്തിൽ കേൾക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിങ്ങളെങ്കിൽ അതിൽ പറയുന്ന കാര്യങ്ങൾ ടെക്സ്റ്റായി വായിച്ചെടുക്കാൻ ഈ ഫീച്ചർ ഉപയോഗിച്ച് സാധിക്കും. ശബ്ദ സന്ദേശം ലഭിക്കുന്നയാൾക്ക് മാത്രമാണ് അതിന്റെ ട്രാൻസ്ക്രിപ്റ്റ് കാണാൻ സാധിക്കുക. അയക്കുന്നയാൾക്ക് പറ്റില്ല. നിലവിൽ മലയാള ഭാഷ ഇതിൽ ലഭ്യമല്ല.
വോയ്സ് ട്രാൻസ്ക്രിപ്റ്റുകൾ ഫോണിൽ തന്നെയാണ് സൃഷ്‌ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു എന്റ് എൻക്രിപ്റ്റ് ആണെന്നും വാട്സാപ്പ് പറയുന്നു. വാട്സാപ്പിനും മറ്റുള്ളവർക്കും അത് കേൾക്കാനോ ട്രാൻസ്ക്രിപ്റ്റ് സന്ദേശങ്ങൾ വായിക്കാനോ സാധിക്കില്ലെന്നും വാട്സാപ്പ് ഉറപ്പുനൽകുന്നു.
വോയ്സ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എങ്ങനെ ഓൺ ചെയ്യാം.
1. വാട്‌സാപ്പ് സെറ്റിങ്സ് തുറക്കുക
2. Chats തിരഞ്ഞെടുക്കുക
3. Voice Message Transcripts ചെയ്യുക
4. ഭാഷ തിരഞ്ഞെടുക്കുക. നിലവിൽ മലയാളം ഇതിൽ ലഭ്യമല്ല.
5. Set up now തിരഞ്ഞെടുക്കുക
Settings > Chats > Transcript language തിരഞ്ഞെടുത്താൽ പിന്നീട് എപ്പോൾ വേണമെങ്കിലും ഭാഷ മാറ്റാനാവും.
. സെറ്റിങ്സിൽ വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്റ്റ് ഓൺ ചെയ്‌തതിന് ശേഷം നിങ്ങളുടെ ചാറ്റിൽ വരുന്ന ശബ്ദ സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്യുക.
. ആൻഡ്രോയിഡിൽ ആണെങ്കിൽ മുകളിലുള്ള ത്രീ ഡോട്ട് മെനു തിരഞ്ഞെടുത്ത് Transcribe തിരഞ്ഞെടുക്കുക.
. ഐഫോണിൽ ലോങ് പ്രസ് ചെയ്താൽ തുറന്നുവരുന്ന മെനുവിൽ ആദ്യം Transcribe ഓപ്ഷൻ കാണാം.
. ഇത് തിരഞ്ഞെടുത്താൽ ശബ്ദ സന്ദേശത്തിന് താഴെയായി ട്രാൻസ്ക്രിപ്റ്റ് വായിക്കാനാവും.