തീക്കോയി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പിഴപ്പലിശ 31/03/2025 തീയതി വരെ ഒഴിവാക്കിയിട്ടുള്ളതിനാൽ എല്ലാ നികുതി ദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നികുതി ഒടുക്കി ജപ്തി/പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാക്കേണ്ടതാണെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.