തീക്കോയി:- തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ -കടുക്കാസിറ്റി റോഡ് യഥാർഥ്യമായി. നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി. ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും,ജിൻസ് മുതുകാട്ടിലിൻ്റെയും നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളായ എമ്മാനുവൽ മുതുകാട്ടിൽ,സുനിൽ പാലിയേകുന്നേൽ എന്നിവരുടെ ഉടമസ്ഥയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമ്മിക്കുന്നതിനായി ഏകദേശം ഒന്നരവർഷം മുമ്പ് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു.
പ്രദേശവാസികളുടെ ആവശ്യപ്രകാരം 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ഓമന ഗോപാലൻ(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.ഇതോടെ ദീർഘനാളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയ് താഴത്തുപറമ്പിൽ,മുൻ മെമ്പർ മുരളി ഗോപാലൻ,തീക്കോയി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹരി മണ്ണുമഠം,ജോയ് പൊട്ടനാനിയിൽ,ജോസ് പുറപ്പന്താനം,സുനിൽ പാലിയേകുന്നേൽ,ടോമി നെല്ലുവേലിൽ,ജോസഫ് പി റ്റി പുതനപ്രക്കുന്നേൽ,എമ്മാനുവൽ മുതുകാട്ടിൽ,ജിൻസ് മുതുകാട്ടിൽ,അപ്പച്ചൻ മേലുക്കുന്നേൽ,ജോസഫ് ആൻറണി നംമ്പൂടാകം,എൻ ജെ ജോർജ് നംമ്പൂടാകം,ചാക്കോ മത്തായി ഇളംതുരുത്തിയിൽ,സുരേഷ് വിശാഖ്ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.