Drisya TV | Malayalam News

ആധാർ കാർഡ് ഉപയോഗിച്ച് 50,000 രൂപ വരെ വായ്പ ആർക്കൊക്കെ ലഭിക്കും?

 Web Desk    7 Jan 2025

കോവിഡ് മഹാമാരിയിൽ തകർന്നുപോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതിയാണ് ഇത്. 2020-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം ചെറുകിട കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും സ്വയം പര്യാപ്തരാക്കുക എന്നതായിരുന്നു. ഈ പദ്ധതിക്ക് കീഴിൽ, ഗുണഭോക്താക്കൾക്ക് ആധാർ കാർഡ് ഉപയോഗിച്ച് ഗ്യാരണ്ടി കൂടാതെ വായ്പ ലഭിക്കും.ആദ്യം കച്ചവടക്കാർക്ക് 10,000 രൂപ വരെയാണ് വായ്പ നൽകുന്നത്. ഇത് തിരിച്ചടച്ചാൽ അടുത്ത തവണ 20,000 ലഭിക്കും. കൂടാതെ, മുൻ വായ്പയുടെ സമയബന്ധിതമായ തിരിച്ചടവിൽ ഈ തുക 50,000 രൂപയായി ഉയരും. പിഎം സ്വനിധി പദ്ധതി പ്രകാരം വായ്പ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. കച്ചവടക്കാർക്ക് ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാം. 12 മാസത്തിനുള്ളിൽ വായ്പ തുക തവണകളായി തിരിച്ചടയ്ക്കണം. 10,000 രൂപ ,20,000 രൂപ, 50,000 രൂപ എന്നിങ്ങനെയാണ് ലോൺ തുക. ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 10,000 രൂപ ലഭ്യമാണ്.

രാജ്യത്തുടനീളമുള്ള 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക് പിന്തുണ നൽകുന്ന ഈ പദ്ധതി ഭവന നഗര കാര്യ മന്ത്രാലയത്തിൻെറ കീഴിലുള്ളതാണ്. വഴിയോര കച്ചവടക്കാർക്ക് എളുപ്പത്തിൽ പണ ലഭ്യത ഉറപ്പാക്കുകയാണ് പ്രാരംഭമായി ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്ഷം മാർച്ച് വരെ ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 65.75 ലക്ഷം വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

പിഎം സ്വനിധി വെബ്‌സൈറ്റ് അനുസരിച്ച്, ലോൺ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്കണം.അപേക്ഷ നല്കുന്നയാളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. കാരണം, ഓൺലൈനായി വായ്പ അപേക്ഷ നൽകുമ്പോൾ കെവൈസി ആവശ്യമുണ്ട്. അതിനാൽ മൊബൈൽ നമ്പർ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് നിർബന്ധമാണ്.

  • Share This Article
Drisya TV | Malayalam News