കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു.2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു. ആർ. പ്രദീപ് മറികടന്നു. അതേസമയം ചേലക്കരയിലെ വിജയം സംസ്ഥാനത്ത് എൽഡിഎഫിന് ആശ്വാസമായി.2021ലെ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും പ്രദീപിന്റേത് മികച്ച വിജയമായിരുന്നു. മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയാണെന്നത് പ്രദീപിന് നേട്ടമായി.