ഉപതിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താനൊരു തുടക്കക്കാരനാണ്. സിപിഎം ഇനിയെങ്കിലും വ്യക്തിഅധിക്ഷേപത്തിൽ നിന്ന് മാറി രാഷ്ട്രീയ പറയണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.ഞാനൊരു തുടക്കക്കാരനാണ്. പി.സി. വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാപ്രവർത്തനം പഠിച്ചത്. പാലക്കാടിന്റെ വിജയമാണിത്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളും നൽകിയ വിജയമാണിത്, രാഹുൽ പറഞ്ഞു.പി. സരിന് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് അടിസ്ഥമ്മാപരയി താനൊരു പാർട്ടി പ്രവർത്തകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. 'എൻ്റെ വികാരങ്ങൾ സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകന്റേതാണ്. അതിനാൽ, തിരഞ്ഞെടുപ്പ് കാലത്ത് നമ്മളെ വഞ്ചിച്ച് പോകുന്ന ഒരാളോട് എളുപ്പത്തിൽ സമരസപ്പെടാൻ പ്രവർത്തകർ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിനിടയിൽ താൻ നേരിട്ട ആരോപണങ്ങളിലും രാഹുൽ മറുപടി പറഞ്ഞു.
"ഒരു തിരഞ്ഞെടുപ്പിൻ്റെ മധ്യത്ത് നിൽക്കെ നിങ്ങൾ എന്താണ് പറഞ്ഞത്. നിങ്ങൾ എന്നെ കള്ളപ്പണക്കാരനാക്കിയില്ലെ. ഒരു സ്ഥാനാർഥിയോട് അങ്ങിനെ ചെയ്യാൻ പാടുണ്ടോ. കുട്ടിക്കുരങ്ങാ എന്ന് വിളിച്ചില്ലേ. സ്ഥിരബുദ്ധിയില്ലാത്തവൻ എന്ന് വിളിച്ചില്ലേ. തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ളതല്ല. ഭൂരിപക്ഷം എന്റെ വ്യക്തിപ്രഭാവത്തിന് കിട്ടിയതല്ല. ഈ വോട്ടിനകത്ത് രാഷ്ട്രീയമാണുള്ളത്.
അതിനാൽ മേലിലെങ്കിലും തിരഞ്ഞെടുപ്പ് നടത്തുമ്പോ സിപിഎം വ്യക്തിഅധിക്ഷേപത്തിൽ നിന്ന് മാറി രാഷ്ട്രീയ പറയണം. ബിജെപി പ്രവർത്തകർ എനിക്ക് വോട്ടുമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞുവെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല", രാഹുൽ വ്യക്തമാക്കി.