ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനമേകാൻ പുതിയ നയവുമായി തെലങ്കാന സർക്കാർ. "തെലങ്കാന ഇലക്ട്രിക് വെഹിക്കിൾ ആൻഡ് എനർജി സ്റ്റോറേജ് പോളിസി 2020-20230'' ഇന്ന് നിലവിൽ വരും. ഇതുപ്രകാരം വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും പൂർണമായും ഒഴിവാക്കും.പുതിയ നയത്തിന്‍റെ ആദ്യ രണ്ട് വർഷത്തിലാണ് (2026 ഡിസംബർ 31 വരെ) രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും ഇ.വികൾക്ക് പൂർണമായും ഒഴിവാക്കുന്നത്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, വാണിജ്യവാഹനങ്ങൾ, ഓട്ടോകൾ, ബസുകൾ തുടങ്ങി എല്ലാ വിഭാഗം വൈദ്യുത വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.ഹൈദരാബാദ് ഡൽഹിയെപ്പോലെ അന്തരീക്ഷ മലിനീകരണം നിറഞ്ഞ ഒരു നഗരമായി മാറരുത് എന്ന ഉദ്ദേശ്യത്തിൽ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.