നാഷനൽ ജ്യോഗ്രഫിക് പ്രിസ്റ്റീൻ സീ എക്സ്‌പഡീഷൻ എന്ന പര്യവേക്ഷണത്തിനിടെയാണ് ഈ പവിഴപ്പുറ്റ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.100 അടി നീളമുള്ള ഈ പവിഴപ്പുറ്റിന്റെ പഴക്കം മുന്നൂറിലധികം വർഷങ്ങളാണ്.ബഹിരാകാശത്തുനിന്നു പോലും കാണാവുന്ന തരത്തിലുള്ളതാണ് ഈ പവിഴപ്പുറ്റ്.പല പവിഴപ്പുറ്റുകളും പല ചെറുജീവികളുടെ കൂട്ടമാണ്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പവിഴപ്പുറ്റ് ഒരൊറ്റ ജീവജാലം വളർച്ച പ്രാപിച്ചതാണ്. ഒരു കപ്പൽഛേദം നടന്നതുപോലെയാണ് ഇതു കണ്ടാൽ. ബ്രൗൺ നിറമുള്ളതിനാലാണ് ഇത്.മീനുകൾ, ഞണ്ടുകൾ, കൊഞ്ചുകൾ തുടങ്ങി അനേകം സമുദ്രജീവികൾക്ക് അഭയമേകുന്നതാണ് ഈ പവിഴപ്പുറ്റ്. വിദൂരമേഖലയിൽ സ്‌ഥിതി ചെയ്യുകയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം, അമിതതോതിലുള്ള മീൻപിടിത്തം, മലിനീകരണം എന്നിവ പോലുള്ള പാരിസ്ഥിതികമായ കുറേയേറെ ഭീഷണികൾ ഈ പവിഴപ്പുറ്റിനുണ്ടെന്നു ഗവേഷകർ പറയുന്നു.